ലോകകപ്പ് ഫൈനല്‍ മത്സരം ഇന്ന് രാത്രി 12.30ന്

ലോകകപ്പ് ഫൈനല്‍ മത്സരം ഇന്ന്. ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 12.30നാണ് അര്‍ജന്റീന -സ്‌പെയിന്‍ മത്സരം. ലോകകപ്പ് കിരീടം ആര്‍ക്കെന്നറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. ഒരു വശത്ത് ടാക്ടിക്കല്‍ ഫുട്‌ബോളിന്റെ അതിരുകള്‍ മായ്ച്ചുകളഞ്ഞ സ്പാനിഷ് പടയോട്ടം. 2010-ല്‍ ആഫ്രിക്കന്‍ മണ്ണില്‍ കുറിച്ച ആ സുവര്‍ണ്ണ ചരിത്രം ആവര്‍ത്തിക്കാന്‍ അവരെത്തുന്നു.

തങ്ങളുടെ സാമ്രാജ്യം തിരിച്ചുപിടിക്കാന്‍, സിംഹാസനത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമികളാകാന്‍ ലാ റോജകള്‍. കൊടുങ്കാറ്റിനെ പോലെയാണ് അവര്‍ ആഞ്ഞടിക്കുന്നത്. പച്ചപ്പുല്ലില്‍ വരച്ചിടുന്ന പാസുകളുടെ മായാവലയത്തില്‍ വട്ടംകറങ്ങി, പല വമ്പന്മാരും ഇതിനോടകം കടപുഴകി വീണതാണ്.
പോരാട്ടവീര്യത്തിന്റെ അവസാന തുള്ളി ചോര വരെ മൈതാനത്ത് ഒഴുക്കാന്‍ പ്രതിജ്ഞയെടുത്ത്. സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ നീലപ്പട മറുവശത്ത്.

വിധിപുസ്തകത്തിലെ അവസാന അധ്യായം എഴുതിച്ചേര്‍ക്കാന്‍ ഉറപ്പിച്ച തമ്പുരാനെപ്പോലെയാണ് അയാള്‍ നില്‍ക്കുന്നത്. പിന്നില്‍
നെഞ്ചുറപ്പിന്റെയും വികാരങ്ങളുടെയും ചോര ചിന്തുന്ന പോരാട്ടവീര്യവുമായി പിന്മുറക്കാര്‍ ഏറെയുണ്ട്. സ്വന്തം നെഞ്ചോട് ചേര്‍ത്തുവെച്ച വിശ്വകിരീടം കാക്കാന്‍, വിപ്ലവനായകന്‍ ലയണല്‍ മെസ്സിയുടെ തണലില്‍ അവര്‍ അണിനിരക്കുമ്പോള്‍ എന്ത് വിലകൊടുത്തും അത് തിരിച്ചുപിടിക്കാന്‍ യമാലും സംഘവും സജ്ജമാണ്.

തന്ത്രങ്ങളും, വീര്യവും നേര്‍ക്കുനേര്‍ വരുമ്പോള്‍ കളിത്തട്ട് ഒരു കാവ്യഭൂമിയായി മാറും. അതിരുകളില്ലാത്ത ആവേശവും, ശ്വാസമടക്കിപ്പിടിച്ചുള്ള കാത്തിരിപ്പും ഒടുവില്‍ ചരിത്രത്തിന്റെ താളുകളിലേക്ക് പുതിയ ഇതിഹാസത്തെ എഴുതിച്ചേര്‍ക്കും. തോല്‍ക്കുന്നത് ആരായാലും ജയിക്കുന്നത് ഫുട്‌ബോള്‍ എന്ന കാല്‍പ്പനിക സൗന്ദര്യം മാത്രമായിരിക്കും.

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!