സി.ഐ.ടി.യു. ജില്ലാ സമ്മേളനം: കൊയിലാണ്ടിയിൽ സെമിനാറും പുസ്തക പ്രകാശനവും നടന്നു

കൊയിലാണ്ടി: സി.ഐ.ടി.യു. കോഴിക്കോട് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കൊയിലാണ്ടിയില്‍ വിപുലമായ സെമിനാറും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്തെ സി. കുഞ്ഞമ്മദ് നഗറില്‍ നടന്ന പരിപാടി സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.’ലേബര്‍കോഡുകളും തൊഴിലാളികളും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാര്‍ നടന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ലേബര്‍കോഡുകള്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് സെമിനാര്‍ വിലയിരുത്തി. ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ. ദാസന്‍ അധ്യക്ഷത വഹിച്ചു.

പുസ്തക പ്രകാശനംസെമിനാറിനോടനുബന്ധിച്ച് എളമരം കരീം എഴുതിയ ‘നവലിബറല്‍ നയങ്ങളും ഇന്ത്യന്‍ തൊഴില്‍ മേഖലയും’ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ സാംസ്‌കാരിക നായകന്‍ കെ.ഇ.എന്‍. കുഞ്ഞമ്മദ് നിര്‍വ്വഹിച്ചു. സി.ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. മുകുന്ദന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ജെ. സത്യരാജന്‍ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.ചടങ്ങില്‍ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറിമാരായ കെ.സി. ഹരികൃഷ്ണന്‍, പി.പി. പ്രേമ, പി. വിശ്വന്‍, പി.കെ. സന്തോഷ് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായ സി. അശ്വനിദേവ് സ്വാഗതവും എന്‍.കെ. ഭാസ്‌ക്കരന്‍ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!