പുളിയഞ്ചേരി യു.പി. സ്കൂളിൽ ഓണാഘോഷവും പുസ്തകോത്സവവും സംഘടിപ്പിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി യു. പി. സ്കൂളിന്റെ ‘RAINBOW 2026–27’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഓണാഘോഷവും പുസ്തകോത്സവവും സംഘടിപ്പിച്ചു. കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഋഷികേശ് ഡി. ആർ ആദ്യ പുസ്തകം ഏറ്റുവാങ്ങി.
വാർഡ് കൗൺസിലർ വി. രമേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ് സ്വാഗതം പറഞ്ഞു. പി. ടി. എ. പ്രസിഡന്റ് ശ്രീലിഷ് എം. കെ. റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ യു. കെ. ചന്ദ്രൻ മുഖ്യാതിഥിയായും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. എം. നജീബ് വിശിഷ്ടാതിഥിയായും പങ്കെടുത്തു. സാഹിത്യകാരനും ഫോക്‌ലോറിസ്റ്റുമായ കെ. ടി. ഗോപാലൻ ഓണാഘോഷ സന്ദേശം നൽകി.
കൗൺസിലർമാരായ രമ്യ തിരുവലത്ത്, എൻ. കെ. ശ്രീനിവാസൻ, കൂടാതെ എൻ. കെ. ഭാസ്കരൻ, പി. ടി. സുധാകരൻ, കെ. കുഞ്ഞിക്കണ്ണൻ, പി. കുമാരൻ, പ്രഭീഷ് കണാരൻകണ്ടി, രാഗ്‌ലിരാജ്, സ്കൂൾ ലീഡർ ധ്രുവദർശ് വി., കെ. പി. റീജ, അഖിൽ പി.സി. എന്നിവർ സംസാരിച്ചു.
വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കലാ-കായിക മത്സരങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. വായനാശീലം വളർത്താൻ ലക്ഷ്യമിട്ട് നടത്തിയ പുസ്തകോത്സവത്തിൽ പൂർവ്വ വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!