കൊയിലാണ്ടിയിൽ പുതിയ വോൾവോ ലക്ഷ്വറി ബസ് സർവീസ് ആരംഭിച്ചു

കൊയിലാണ്ടി: കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുതുതായി ആരംഭിക്കുന്ന അയ്യപ്പൻ റോഡ്സിന്റെ ആധുനിക വോൾവോ ലക്ഷ്വറി ബസ് സർവീസിന് കൊയിലാണ്ടിയിൽ തുടക്കമായി. സർവീസിന്റെ ഫ്ലാഗ് ഓഫ് എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാർ നിർവഹിച്ചു.

കൊയിലാണ്ടിയിൽ നിന്ന് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് യാത്രാ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് അയ്യപ്പൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ രജീഷ് പറഞ്ഞു.

നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സി.കെ. ജയദേവൻ, വായനാരി വിനോദ്, വി.ടി. സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!