ജവാൻ ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു

കൊയിലാണ്ടി: ജവാൻ ചേത്തനാരി ബൈജുവിന്റെ 26-ാ മത് അനുസ്മരണ ദിനം ആചരിച്ചു. കാലത്ത് മേലുരിലുള്ള ബൈജുവിന്റെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പ്പാർച്ചനയിൽ കെ. പ്രവീൺകുമാർ എം. എൽ. എ, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഭാസ്കരൻ, ആർ. പി. എഫ്. ഉദ്യോഗസ്ഥർ, ജവാൻ ശരത്, വിമുക്തഭടന്മാർ, മേലൂർ സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

എസ്. എം. എ. സി. ചെങ്ങോട്ടുകാവിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം കെ. പ്രവീൺകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം പുഷ്പ കുറുവണ്ണാരി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ എസ്.എസ്.എൽ.സി, എൽ. എസ്. എസ് ഉന്നത വിജയികളെ പുരസ്കാരം നൽകി അനുമോദിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്തംഗം ഗോപി ചെറുവാട്ട് പഞ്ചായത്തംഗം അരുൺ കട്ടയാട്ട്, കോഴിക്കോട് ആർ.പി.എഫ് ഇൻസ്പെക്ടർ കേശവദാസ്, മുരളി തോറോത്ത്, അജയൻ വള്ളിക്കാട്ടിൽ, കൂമുള്ളി കരുണാകരൻ, പി. വിശ്വൻ, റിട്ട്. മേജർ ശിവദാസൻ, ജെ. സി. ഐ. പ്രസിഡൻ്റ് ജസ്ന, ശ്രീസുതൻ, ഇ. എം.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ന്യൂ ചാലഞ്ചേഴ്സ് കച്ചേരിപ്പാറയുടെ ആഭിമുഖ്യത്തിൽ ബൈജുവിന്റെ ഛായ ചിത്രത്തിൽ പുഷ്‌പ്പാർച്ചനയും നടന്നു.

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!