കെപിസിസി ആസ്ഥാനത്തേക്കുള്ള ബിജെപി മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

കെപിസിസി ആസ്ഥാനത്തേക്കുള്ള ബിജെപി മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗിച്ച് പൊലീസ്. വെള്ളയമ്പലത്തിനും- ഇന്ദിരാ ഭവനും നടുവിൽ ബാരിക്കേട് ഉപയോഗിച്ച് പ്രവർത്തകരെ തടഞ്ഞു. ഡൽഹിയിലെ കോൺഗ്രസ്സ് സമരം മോദി ഭരണത്തെ അട്ടിമറിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നാടിനെ രക്ഷിച്ച പ്രധാനമന്ത്രിയാണ് മോദി. സർക്കാർ കുറ്റക്കാർക്കെതിരെ നടപടി എടുക്കുന്നു. കുട്ടികളുടെ പേരിൽ കോണ്ഗ്രസ് മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്നു. ജനാധിപത്യം വഴി പിന്തുണ കിട്ടില്ലെന്ന്‌ കോൺഗ്രസിന് അറിയാം. അത് കൊണ്ട് ഗൂഢാലോചന നടത്തി ഭരണം പിടിക്കാൻ ശ്രമിക്കുന്നു. ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

 

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!