കായിക സന്ദേശവുമായി ദീപശിഖ പ്രയാണവും മാരത്തോൺ റാലിയും

കൊയിലാണ്ടി: 47-ാമത് കേരള സ്റ്റേറ്റ് പോലീസ് അത്‌ലറ്റിക് & സ്പോർട്സ് മീറ്റിന്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ദീപശിഖ പ്രയാണവും മാരത്തോൺ റാലിയും നടത്തി. “YES TO SPORTS – NO TO DRUGS” എന്ന സന്ദേശവുമായി കുഞ്ഞിപ്പള്ളിയിൽ നിന്നാരംഭിച്ച പ്രയാണത്തിന് കൊയിലാണ്ടി ടൗണിൽ സ്വീകരണം നൽകി.
റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ. പി. എസ്. ദീപശിഖ ഏറ്റുവാങ്ങി. നഗരസഭാ ചെയർമാൻ യു. കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്. പി. പ്രതീപ് കുമാർ, ദേശീയ അത്‌ലറ്റ് മിൻസാര പ്രസാദ്, സി. ഐ. പ്രശാന്ത് ആർ.എൻ, വടകര ഡി.വൈ.എസ്.പി. ബിജു കെ. കെ. എന്നിവർ പങ്കെടുത്തു. അനുബന്ധമായി വനിതകളുടെ സൗഹൃദ ഫുട്ബോൾ മത്സരവും നടന്നു.












