ഇംഗ്ലണ്ടിനെ വീഴ്ത്തി അർജന്റീന ലോകകപ്പ് ഫൈനലിൽ

അത്യന്തം ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഫിഫ ലോകകപ്പ് ഫൈനലിൽ. അത്ലാന്റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം.
എൻസോ ഫെർണാണ്ടസ്(85), ലൗട്ടാരോ മാർട്ടിനസ്(90+2) എന്നിവരാണ് അർജന്റീനക്കായി ഗോൾ നേടിയത്. ആന്റണി ഗോർഡൻ(55) ഇംഗ്ലണ്ടിനായി ആശ്വാസ ഗോൾ നേടി. 84-ാം മിനിറ്റ് വരെ അർജന്റീന ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു രണ്ട് ഗോളടിച്ച് കംബാക് നടത്തിയത്. തിങ്കളാഴ്ച പുലർച്ചെ 12.30ന് നടക്കുന്ന ഫൈനലിൽ സ്പെയിനാണ് എതിരാളികൾ.










