കിരീടത്തിനായി കൊമ്പുകോര്‍ക്കാന്‍ സ്‌പെയിനും അര്‍ജന്റീനയും

2026 ലോകകപ്പ് കിരീടത്തിനായി കൊമ്പുകോര്‍ക്കാന്‍ സ്‌പെയിനും അര്‍ജന്റീനയും. ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ മുതല്‍ സെമി – ഫൈനല്‍ വരെ തോല്‍വി എന്തെന്ന് അറിയാതെയാണ് സ്‌പെയിനും അര്‍ജന്റീനയും ആണ് കലാശപ്പോര് വരെ എത്തിയിരിക്കുന്നത്. സെമി പോരാട്ടത്തില്‍ ഫ്രാന്‍സിനെ തകര്‍ത്തായിരുന്നു സ്‌പെയിന്‍ ഫൈനലില്‍ പ്രവേശിച്ചത്. അതേസമയം, ഇംഗ്ലണ്ടിനെ അവസാനനിമിഷം നേടിയ ഗോളിലാണ് അര്‍ജന്റീന പൂട്ടിയത്.

ഈ ലോകകപ്പില്‍ നിലവിലെ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് ഒരു സമനിലയോ തോല്‍വിയോ ഉണ്ടായിട്ടില്ല. ജയത്തിന്റെ മാധുര്യം മാത്രം അറിഞ്ഞുകൊണ്ടായിരുന്നു മെസിയുടെയും സംഘത്തിന്റെയും ലോകകപ്പ് യാത്ര. കാബോ വെര്‍ദെ പോലുള്ള കുഞ്ഞന്‍ ടീമുകള്‍ അര്‍ജന്റീനയെ പല മത്സരങ്ങളിലും വിറപ്പിച്ചെങ്കിലും മത്സരത്തിന്റെ അവസാന നിമിഷങ്ങളിലെ തിരിച്ചുവരവുകളാണ് അവര്‍ക്ക് തങ്ങളുടെ വിജയങ്ങളില്‍ നിര്‍ണായകമായിരുന്നത്. ഗോളടിച്ചും ഗോള്‍ അടിപ്പിച്ചും അര്‍ജന്റീനയുടെ ഇതിഹാസ താരമായ മെസിയും കളികളില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. അത് ടീം നല്‍കുന്ന ആത്മവിശ്വാസവും ചെറുതല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!