കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ സന്ദര്‍ശനം നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ സന്ദര്‍ശനം നടത്തി.

ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്നും ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് സൗകര്യവും ഒഴിവുള്ള റേഡിയോളജിസ്റ്റ് അടക്കമുള്ള പോസ്റ്റിലേക്ക് ഉടന്‍ നിയമനം നടത്തുമെന്നും മോര്‍ച്ചറിയ്ക്കായി താല്‍ക്കാലികമായി റവന്യൂ വകുപ്പിന്റെ സ്ഥലം നോക്കിവെച്ചിട്ടുണ്ടെന്നും അത് വിട്ടുകിട്ടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ആശുപത്രി കെട്ടിടം പണി പൂര്‍ത്തിയായായി പുതിയ സ്റ്റാഫ് പാറ്റേണ്‍ വന്നാല്‍ ജില്ലാ ആശുപത്രിയായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എംപി ഷാഫി പറമ്പില്‍, എം എല്‍ എ അഡ്വക്കേറ്റ് കെ പ്രവീണ്‍കുമാര്‍ , നഗരസഭ ചെയര്‍മാന്‍ ,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!