സംസ്ഥാന കര്‍ഷക അവാര്‍ഡ് 2025; 13 വരെ അപേക്ഷിക്കാം

സംസ്ഥാന കര്‍ഷക അവാര്‍ഡ് 2025; 13 വരെ അപേക്ഷിക്കാം
സംസ്ഥാന കര്‍ഷക അവാര്‍ഡ് 2025-നായി ജൂലൈ 13 വരെ അപേക്ഷിക്കാം. ആകെ 38 വിഭാഗങ്ങളിലായാണ് ഇത്തവണ സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ നല്‍കുന്നത്.
കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് ആദരമായി അഞ്ച് ലക്ഷം സമ്മാനത്തുകയുള്ള ‘ശ്രീ ഉമ്മന്‍ ചാണ്ടി സ്മാരക അവാര്‍ഡ്’, മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കര്‍ഷകന്‍ , ഉദ്യാന ശ്രേഷ്ഠ’ എന്നീ പുതിയ വിഭാഗങ്ങളും (50,000 രൂപ വീതം, ഫലകം, സര്‍ട്ടിഫിക്കറ്റ്) ഉള്‍പ്പെടുത്തിയാണ് അപേക്ഷ ക്ഷണിച്ചത്.
അവാര്‍ഡുകള്‍ക്കായുള്ള അപേക്ഷകള്‍ 2026 ജൂലൈ 13 വരെ ബന്ധപ്പെട്ട കൃഷിഭവനുകളില്‍ നല്‍കാം.
സംസ്ഥാന കര്‍ഷക അവാര്‍ഡുകളില്‍ കാര്‍ഷിക മേഖലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള ‘സി. അച്യുതമേനോന്‍ സ്മാരക അവാര്‍ഡ്’ (10 ലക്ഷം രൂപ), മികച്ച കൃഷിഭവനുള്ള ‘വി.വി.
രാഘവന്‍ സ്മാരക അവാര്‍ഡ്’ (5 ലക്ഷം രൂപ), ‘പത്മശ്രീ കെ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ്’ (3 ലക്ഷം രൂപ), ‘സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ്’ (2 ലക്ഷം രൂപ), ‘കേരകേസരി’ (2 ലക്ഷം രൂപ), പൈതൃക കൃഷി/വിത്ത് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആദിവാസി ഉന്നതി/സംഘത്തിനുള്ള അവാര്‍ഡ് (2 ലക്ഷം രൂപ), മികച്ച ജൈവ കര്‍ഷകന്‍ (2 ലക്ഷം രൂപ) എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി അംഗീകാരങ്ങള്‍ നല്‍കും.
അവാര്‍ഡുകള്‍ 2026 ഓഗസ്റ്റ് 17-ന് നടക്കുന്ന സംസ്ഥാന കര്‍ഷകദിനാഘോഷ ചടങ്ങില്‍ വിതരണം ചെയ്യും. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും ബന്ധപ്പെട്ട കൃഷിഭവനുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralaagriculture.gov.in സന്ദര്‍ശിക്കാം.

കമ്മ്യൂണിറ്റി വുമണ്‍ ഫെസ്ലിറ്റേറ്റര്‍ നിയമനം
കമ്മ്യൂണിറ്റി വുമണ്‍ ഫെസ്ലിറ്റേറ്റര്‍ നിയമനത്തിനായി ജൂലൈ 21-ന് രാവിലെ 9.30-ന് വാക്ക് – ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, വുമണ്‍ സ്റ്റഡീസ്, സോഷ്യോളജി തുടങ്ങിയ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓഫീസില്‍ അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായം: 40 വയസ്സ്. അപേക്ഷകര്‍ ജൂലൈ 20-ന് പകല്‍ മൂന്ന് മണിക്ക് മുമ്പായി നേരിട്ടോ, ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യഭ്യാസ യോഗ്യത, പ്രായം, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ പകര്‍പ്പുകളും സഹിതം നിശ്ചിത സമയത്ത് നേരിട്ട് എത്തേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് റെയില്‍വേ ലിങ്ക് റോഡില്‍ ന്യൂവ്വേ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ : 8281999306.

ഗ്യാസ്‌ട്രോഎന്‍ട്രോളജി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗത്തിലെ ഒഴിവുള്ള രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ 73,500 രൂപ പ്രതിമാസ ശമ്പളത്തില്‍ പരമാവധി ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നതുവരെയോ ഏതാണോ ആദ്യം അതുവരെ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി എം.ബി.ബി.എസ് ഡിഗ്രി, കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ എന്നീ യോഗ്യതകളുള്ള ഡോക്ടര്‍മാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. എം.സി.എച്ച് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
താല്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ജൂലൈ 13-ന് പകല്‍ 11 മണിക്ക് എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് :0495 2350205.










