കീഴരിയൂർ എളമ്പിലാട് പരദേവത ക്ഷേത്രത്തിനു സമീപം തെങ്ങ് പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു.

കൊയിലാണ്ടി : തെങ്ങ് പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു. കൊയിലാണ്ടി കീഴരിയൂർ എളളമ്പിലാട് പരദേവത ക്ഷേത്രത്തിനു സമീപം നസീബ് ഹൗസിൽ അമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ തെങ്ങ് റോഡിന് കുറുകെയും ഇലട്രിക്ക് ലൈനിലുമായി പൊട്ടിവീണത്.

ഇന്ന് രാത്രി 8:30 യോടു കൂടിയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയുടെയും കേളോത്ത് ഷാജിയുടെയും നാട്ടുകാരുടെയും സഹായത്തോടുകൂടി തെങ്ങു മുറിച്ചു മാറ്റുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.

FRo മാരായ രതീഷ് കെ എൻ, ജാഹിർ എം, നിധിപ്രസാദ് ഇ എം, ഹോംഗാർഡ് മാരായ രാജേഷ് കെ പി, റിജേഷ് ഐ എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!