ഓപ്പറേഷന്‍ തൂഫാന്‍ സമൂഹം ഏറ്റെടുത്ത പദ്ധതി; കെ. എന്‍. എം

കൊയിലാണ്ടി: പുതിയ സര്‍ക്കാര്‍ നിലവില്‍ വന്ന ആദ്യ നാളുകളില്‍ തന്നെ നടപ്പാക്കിത്തുടങ്ങിയ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്ക് ലഭിച്ച പൊതുജന പങ്കാളിത്തവും സ്വീകാര്യതയും ഏറെ പ്രശംസനീയമാണെന്നും നാടിന്റെ പൊതുവികാരം മനസ്സിലാക്കി ലഹരി മാഫിയകളെ വിഭാടനം ചെയ്ത് ക്രിയാത്മക സമൂഹത്തെ സൃഷ്ടിക്കാനുള്ള ശ്രമത്തിന് എല്ലാ പിന്തുണയും നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉറപ്പു നല്‍കുമെന്ന് കെ. എന്‍. എം. കോഴിക്കോട് നോര്‍ത്ത് ജില്ലാ നേതൃസംഗമം പ്രഖ്യാപിച്ചു.

മദ്യത്തിന്റെ വ്യാപനം കൂടി തടയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു.സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം വി.പി.അബ്ദുസ്സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. കെ. പോക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി എന്‍ കെ എം സകരിയ്യ, ഐ. എസ്. എം ജില്ലാ പ്രസിഡണ്ട് നൗഷാദ് കരുവണ്ണൂര്‍, എം. എസ്. എം ജില്ലാ പ്രസിഡണ്ട് ഫാറൂഖ് അഹമദ് കെ. പി, ടി. പി. മൊയ്തു വടകര, ടി. വി. അബ്ദുല്‍ ഖാദര്‍, വി.  അബ്ദുറഹ്‌മാന്‍, എന്‍. കുഞ്ഞബ്ദുല്ല മാസ്റ്റര്‍, എ. പി. അബ്ദുല്‍ അസീസ്, അലി കിനാലൂര്‍,കീപ്പോടി മൊയ്തീന്‍ ഹാജിസംസാരിച്ചു. നോര്‍ത്ത് ജില്ലയിലെ 10 മണ്ഡലം സെക്രട്ടറിമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ജൂലൈ ആദ്യം മുതല്‍ ജില്ലാ നേതാക്കള്‍ മണ്ഡലം സന്ദര്‍ശനം നടത്താനുളള രൂപരേഖ തയ്യാറാക്കി.സംസ്ഥാന കൗണ്‍സിലര്‍ ബാലുശ്ശേരി കൊല്ലക്കണ്ടി അബ്ദു റഹീമിന്റെ മരണത്തില്‍ യോഗം ദു:ഖം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!