കൊയിലാണ്ടിയിൽ 5 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ 5 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നഗരസഭയിലെ പെരുവട്ടൂരില്‍ ഒരാള്‍ക്കും കോതമംഗലത്ത് രണ്ട് പേര്‍ക്കും പതിനെട്ട് , ഒന്നാം വാർഡിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗികളെല്ലാം ആരോഗ്യനില വീണ്ടെടുത്തുവരുന്നതായും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവിഭാഗം അറിയിച്ചതായി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ പറഞ്ഞു.
രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബോധവത്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ജലസ്രോതസ്സുകളുടെ ക്ലോറിനേഷനും ചെയ്തു വരുന്നു.









