അഡ്വ. പ്രവീൺകുമാർ എംഎൽഎയുടെ സമ്മാനച്ചെപ്പ് വിതരണം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : കൊയിലാണ്ടി നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് പ്രവീൺകുമാറിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള പ്രെയ്സ് കൊയിലാണ്ടി പദ്ധതി പ്രകാരം നിയോജകമണ്ഡലത്തിലെ ഒന്നാം ക്ലാസിലേക്ക് പുതിയതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും നൽകുന്ന സമ്മാനച്ചെപ്പിന്റെ വിതരണോദ്ഘാടനം മൂടാടി പഞ്ചായത്തിലെ വീരവഞ്ചേരി എൽപി സ്കൂളിൽ വെച്ച് പ്രശസ്ത സാഹിത്യകാരനായ ശ്രീ കൽപ്പറ്റ നാരായണൻ മാസ്റ്റർ നിർവഹിച്ചു.
അഡ്വക്കറ്റ് പ്രവീൺകുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഖില എംപി ഉപഹാര സമർപ്പണം നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഹരിത വിദ്യാലയം പുരസ്കാരത്തിന് അർഹത നേടിയ വീരവഞ്ചേരി എൽ പി സ്കൂളിന് ചടങ്ങിൽ വെച്ച് എംഎൽഎ ഉപഹാരം സമർപ്പിച്ചു. സ്കൂളിലെ ഈ വർഷത്തെ സി എം കിഡ്സ് സ്കോളർഷിപ്പ് ജേതാക്കൾക്കുള്ള മെമെന്റോ വിതരണവും അദ്ദേഹം നിർവഹിച്ചു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ എംഎൽഎ വൃക്ഷത്തൈ നട്ടു. ഹെഡ്മിസ്ട്രസ് സുജാത ടി കെ സ്വാഗതം ആശംസിച്ച ചടങ്ങിന് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിന പിരിശത്തിൽ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭവാനി എ.വി, വാർഡ് മെമ്പർമാരായ രൂപേഷ് കൂടത്തിൽ, മിനി തെക്കേവീട്ടിൽ,എ ഇ ഒ ഇൻ ചാർജ് ഷെമ്മി ചന്ദ്രൻ, വി.പി ഭാസ്കരൻ രാമകൃഷണൻ കിഴക്കയിൽ , സി.കെ അബൂബക്കർ മാനേജ്മെന്റ് പ്രതിനിധി എം ചന്ദ്രൻ നായർ, പി ടി എ പ്രസിഡണ്ട് നിഷാന്ത് പി കെ, എം പി ടി എ പ്രസിഡണ്ട് ദിവ്യ ശ്രീജേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സ്റ്റാഫ് സെക്രട്ടറി ദിലീജ നന്ദി അറിയിച്ചു.









