ഫിസിയോതെറാപ്പിസ്റ്റ് നിയമനം

ഫിസിയോതെറാപ്പിസ്റ്റ് നിയമനം
കോഴിക്കോട് ഈസ്റ്റ് ഹില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളേജില്‍ ദിവസവേതനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിന് ജൂണ്‍ 12ന് രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യത: ഫിസിയോതെറാപ്പിയില്‍ ബി.എസ്.സി. രേഖകള്‍ സഹിതം എത്തണം.

അധ്യാപക നിയമനം
പറയഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ ദിവസവേതനത്തില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ എട്ടിന് രാവിലെ 10ന് നടക്കും. അസ്സല്‍ രേഖകളും പകര്‍പ്പുകളുമായി എത്തണം. ഫോണ്‍: 9074674079.

റബര്‍ ഉല്‍പന്ന നിര്‍മാണ പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള മഞ്ചേരി പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ ജൂണ്‍ 15 മുതല്‍ 19 വരെ സംരംഭകര്‍ക്കായി ലാറ്റക്സ്, ഡ്രൈ റബര്‍ ഉല്‍പന്നങ്ങളുടെ നിര്‍മാണ പരിശീലനം സംഘടിപ്പിക്കും. പരിശീലന ഫീസ്: 1000 രൂപ. ഫോണ്‍: 0483 2768507, 8590177226, 9846141688. ഇ-മെയില്‍: adcfscmanjeri@gmail.com.

ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗം വര്‍ക്ഷോപ്പ്, മാനുഫാക്ച്വറിങ് ടെക്നോളജി ലാബ് എന്നിവിടങ്ങളിലേക്കാവശ്യമായ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 15ന് ഉച്ചക്ക് രണ്ടുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.geckkd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.









