വീമംഗലം യു.പി. സ്കൂൾ, നാളെ (ജൂൺ 5) ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിക്കുന്നു

കൊയിലാണ്ടി: പരിസ്ഥിതി സംരക്ഷണ രംഗത്ത് വർഷങ്ങളായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് വരുന്ന വീമംഗലം യു.പി. സ്കൂൾ, നാളെ (ജൂൺ 5) ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിക്കുന്നു.
നിരവധി തവണ ഹരിത വിദ്യാലയ പുരസ്കാരം, ഹരിത ജ്യോതി പുരസ്കാരം, മികച്ച ശുചിത്വ വിദ്യാലയ പുരസ്കാരം എന്നിവ കരസ്ഥമാക്കിയ വിദ്യാലയമാണ് വീമംഗലം യു.പി. സ്കൂൾ. അതോടൊപ്പം കാർഷിക മേഖലയോട് ആഭിമുഖ്യമുള്ള ഒട്ടനവധി കുട്ടി കർഷകരെ സമൂഹത്തിന് സംഭാവന ചെയ്യാനും വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

നാളത്തെ പരിപാടികളുടെ ഭാഗമായി മൂടാടി പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനവും,  ശ്വേത വേലായുധൻ (ഫുഡ് സേഫ്റ്റി ഓഫീസർ, കൊയിലാണ്ടി സർക്കിൾ) അവതരിപ്പിക്കുന്ന പരിസ്ഥിതി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിരിക്കുന്നു.

കൂടാതെ “അമ്മയ്ക്കായി ഒരു മരം” എന്ന കൂട്ട വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ പരിപാടി, പരിസ്ഥിതി പ്രതിജ്ഞ, പരിസ്ഥിതി ഗാനം, ക്വിസ്, ചിത്രരചന തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും അരങ്ങേറും.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!