കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ പ്രവേശനം

കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ പ്രവേശനം

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ കമ്പ്യൂട്ടര്‍ കോഴ്സുകളായ ഡി.സി.എ (ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍), ഡി.എഫ്.എ (ഡിപ്ലോമ ഇന്‍ ഫോറിന്‍ അക്കൗണ്ടിങ്), സി.ഡി.ഇ.സി.ഒ (സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡാറ്റാ എന്‍ട്രി കണ്‍സോള്‍ ഓപറേഷന്‍) എന്നീ കേഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026

അഡ്മിഷന്‍ ആരംഭിച്ചു

കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ ഐ ഇന്റഗ്രേറ്റഡ് എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, എ.സി മെക്കാനിക് എന്നീ കോഴ്സുകളില്‍ അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: പത്താം ക്ലാസ്, പ്ലസ്ടു. ഫോണ്‍: 8590893066

ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ എലത്തൂരില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അഞ്ചു മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സ്റ്റഡീസ്, ഫിസിക്കല്‍ സയന്‍സ്, നാച്വുറല്‍ സയന്‍സ് വിഷയങ്ങളില്‍ ട്യൂഷന്‍ എടുക്കുന്നതിന് ബി.എഡ്, കെ.ടെറ്റ്, ടി.ടി.സി യോഗ്യതയുള്ളവരെ നിയമിക്കും. ജൂണ്‍ ഒമ്പതിന് രാവിലെ 10.30ന് കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 8547630149, 9526679624

അധ്യാപക നിയമനം

പറയഞ്ചേരി ജി.എച്ച്.എസ് ഫോര്‍ ഗേള്‍സില്‍ ദിവസവേതനത്തില്‍ അധ്യാപക നിയമനത്തിനുള്ള അഭിമുഖം വിവിധ ദിവസങ്ങളിലായി നടക്കും. ജൂണ്‍ അഞ്ചിന് രാവിലെ 10ന് യു.പി.എസ്.ടി, ആറിന് രാവിലെ 10ന് എച്ച്.എസ്.ടി ഇംഗ്ലീഷ്, 12ന് എച്ച്.എസ്.ടി ഹിന്ദി എന്നിങ്ങനെയാണ് അഭിമുഖം. അസ്സല്‍ രേഖകളും പകര്‍പ്പുമായി എത്തണം. ഫോണ്‍: 9074674079.

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍

ചേളന്നൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴില്‍ തലക്കുളത്തൂര്‍, കാക്കൂര്‍, നന്മണ്ട, നരിക്കുനി, ചേളന്നൂര്‍, കക്കോടി പഞ്ചായത്തുകളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 30 വരെ അപേക്ഷിക്കാം. ഫോണ്‍: 8921585499, 9496131755

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം

കേരള ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളായ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപറേഷന്‍ എന്നിവയിലേക്ക് ജൂണ്‍ 15 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. ഫോണ്‍: 0495 2372131, 9745531608, 8943585940. വെബ്സൈറ്റ്: www.fcikerala.org

പി.എസ്.സി പരീക്ഷാ പരിശീലനം

കോഴിക്കോട് മാളിക്കടവ് ഗവ. ഐ.ടി.ഐ ഐ.എം.സിക്ക് കീഴില്‍ കെ.എസ്.ഇ.ബി ഇലക്ട്രിസിറ്റി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷാ പരിശീലനം ആരംഭിച്ചു. ഞായറാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയാണ് ക്ലാസ്. 50 പേരടങ്ങുന്ന 2 ബാച്ചുകളില്‍ ബാക്കിയുള്ള സീറ്റുകളില്‍ അഡ്മിഷന് 9539285863 നമ്പറില്‍ ബന്ധപ്പെടണം.

നഴ്സ് നിയമനം

പുറമേരി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ദിവസവേതനത്തില്‍ നഴ്സ് (യോഗ്യത: ജി.എന്‍.എം/ബിഎസ്.സി), നാഷണല്‍ ആയുഷ് മിഷന്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (യോഗ്യത: ജിഎന്‍എം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന, ഏപ്രില്‍ ഒന്നിന് 40 വയസ്സ് കവിയരുത്) തസ്തികകളിലേക്ക് ജൂണ്‍ 10ന് രാവിലെ 11ന് അഭിമുഖം നടത്തും. അസ്സല്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 0496 2557270, 9446163032.

സി-ഡിറ്റില്‍ മാധ്യമ പഠന കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രഫി, ഡിപ്ലോമ ഇന്‍ വിഡിയോ എഡിറ്റിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കെ-ഡിസ്‌ക്കിന് കീഴില്‍ വരുന്ന കേരള നോളജ് ഇകോണമി മിഷന്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ ആറ്. ഫോണ്‍: 8547720167, 9961491540. വെബ്സൈറ്റ്: https://mediastudies.cdit.org/

അധ്യാപക നിയമനം

മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ഉറുദു (പാര്‍ട്ട് ടൈം) നിയമനത്തിന് ജൂണ്‍ അഞ്ചിന് രാവിലെ 10.30ന് അഭിമുഖം നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0495 2883117

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!