സൂപ്പര്‍ സെയില്‍ വിപണനമേള കൊയിലാണ്ടി ടൗണ്‍ഹാളില്‍ ആരംഭിച്ചു
കൊയിലാണ്ടി: വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുമായി സൂപ്പര്‍ സെയില്‍ വിപണനമേള കൊയിലാണ്ടി ടൗണ്‍ഹാളില്‍ ആരംഭിച്ചു, മേളയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്മാന് അഡ്വ. കെ സത്യന് നിര്‍വഹിച്ചു.
ബിഹാറില്‍ നിന്നുള്ള ബാഗല് പുരി സാരികള്‍, ചുരിദാറുകള്‍, ഉത്തര്‍ പ്രദേശില്‍ നിന്നുള്ള കൈത്തറി ഉത്പന്നങ്ങള്‍, ഖാദി ഷര്‍ട്ടുകള്‍, ലേഡീസ് നൈറ്റ് ഡ്രസുകള്‍, തിരുപ്പൂര്‍, ഈ റോഡ് എന്നിവടങ്ങളില്‍ നിന്നുള്ള തുണിത്തരങ്ങള്‍ എന്നിവയാണ് മേളയുടെ ആകര്‍ഷണം. ഡബിള്‍ ബെഡ്ഷീറ്റ് 200 രൂപ മുതല്‍ ലഭ്യമാണ്. ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന ഫര്‍ണിച്ചര്‍ ബെഡ് റൂം സെറ്റ് 62,500 രൂപ ഓഫര്‍ പ്രൈസില്‍ ലഭ്യമാണ്. 4490 രൂപ വിലയുള്ള ഗ്യാസ് സേഫ്റ്റി വാള്‍വ് 2990 രൂപയ്ക്കും 4990 രൂപ വിലയുള്ള ബോഡി മസാജര്‍ 3490 രൂപയ്ക്കും ലഭ്യമാകും. കാര്‍പ്പെറ്റുകള്‍, കുടകള്‍, ഫാന്‍സി ഉത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, കിച്ചണ്‍ ടൂളുകള്‍, റെയിന്‍ കോട്ട്, പുസ്തകങ്ങള്‍, മണ്‍പാത്രങ്ങള്‍, കിഡ്സ് വെയര്‍ തുടങ്ങി എല്ലാ വിധ ഉത്പന്നങ്ങളും വിലക്കുറവില്‍ മേളയില്‍ ലഭ്യമാണ്.
കൊല്ലം കശുവണ്ടി പരിപ്പ്, കല്‍പ്പാത്തി പപ്പടം, പാലക്കാടന്‍ രാമചന്ദ്രന് കത്തികള്‍, പഴയ കാല മിഠായികള്‍ എന്നിവയെല്ലാം മേളയെ ആകര്‍ഷകമാക്കുന്നു. ദിവസേന നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്.



