Local News കെഎസ്ഇബി ജീവനക്കാരന് വളര്‍ത്തു നായയുടെ ആക്രമണം May 2, 2026May 2, 2026 കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മീറ്റര്‍ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരനെ വളര്‍ത്തു നായയുടെ ആക്രമണം, പരിക്കേറ്റ കെഎസ്ഇബി കൊയിലാണ്ടി നോര്‍ത്ത് സെക്ഷനിലെ ജീവനക്കാരന്‍ മാവിന്‍ചുവട് സ്വദേശി അഭിലാഷിനെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോളാര്‍ റീഡിങ്ങിനായി അരങ്ങാടത്ത് ശ്രീരാമകൃഷ്ണ റോഡിലെ വീട്ടില്‍ എത്തിയതായിരുന്ന അഭിലാഷ്. വീട്ടില്‍ നായയുള്ളത് നേരെത്തെ അറിയാമായിരുന്നതിനാല്‍ വീട്ടുടമയോട് നായയെ വീട്ടിനുള്ളിലാക്കാന്‍ വിളിച്ചു പറഞ്ഞിരുന്നു. നായയെവീട്ടിനുള്ളിലാക്കി മുന്‍വശത്തെ വാതില്‍ ലോക്ക് ചെയ്ത ശേഷം വീട്ടിലുണ്ടായിരുന്നവര്‍ മീറ്റര്‍ റീഡിങ്ങിനായി വീടിനകത്ത് കയറാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഗെയിറ്റ് കടന്ന് മുറ്റത്തെത്തിയതാണെന്ന് അഭിലാഷ് പറഞ്ഞു. റീഡ് ചെയ്ത് കൊണ്ട് നില്‍ക്കുമ്പോള്‍ വീടിന് പുറകുവശത്തൂടെ നായ വന്ന് അക്രമിക്കുകയായിരുന്നു. കൈക്കും വയറിനും കാലിനുമാണ് കടിയേറ്റത്.