കൊല്ലം ചിറക്ക് സമീപം വീടിന്റെ വിറകു പുരക്ക് തീ പിടിച്ചു
കൊയിലാണ്ടി: വിറകു പുരക്ക് തീ പിടിച്ചു. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് കൊല്ലം ചിറക്ക് പറിഞ്ഞാറ് വശത്തുള്ള സ്വപ്നാ നിവാസില്‍ രാജീവന്റെ വീടിനോട് ചേര്‍ന്നുള്ള വിറകുപുരയില്‍ കൂട്ടിയിട്ട തേങ്ങക്കും വിറകിനും തീ പിടിച്ചത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുമ്പോള്‍ വീട്ടിലെ വെള്ളം ഉപയോഗിച്ച് തീ ഭാഗികമായി അണച്ചിരുന്നു.ശേഷം സേന പ്രവര്‍ത്തിച്ച് തീപൂര്‍ണ്ണമായും അണക്കുകയും ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍ പി എമ്മിന്റെ നേതൃത്വത്തില്‍ SFRO സജിന്‍ എസ്എസ്, FRO മാരായ രതീഷ് കെ എന്‍ L,നിധിപ്രസാദ് ഇ എം, അനൂപ് എന്‍ പി, ഇന്ദ്രജിത്ത് ഐ, ഹോംഗാര്‍ഡ് മാരായ രാജേഷ് കെ പി, എന്നിവര്‍ തീ അണക്കുന്നതില്‍ ഏര്‍പ്പെട്ടു.