പേരാമ്പ്രയില്‍ യുവതിക്ക് പാമ്പ് കടിയേറ്റു

പേരാമ്പ്ര: പേരാമ്പ്രയില്‍ യുവതിക്ക് പാമ്പ് കടിയേറ്റു ഇന്നലെ രാത്രി 12. 45 ഓടെ ആയിരുന്നു സംഭവം.പേരാമ്പ്ര കണ്ണിപ്പൊയില്‍ റോഡ് ചിത്രാഞ്ജലിയില്‍ ശിവദാസന്റെ മകള്‍ അഞ്ജലിക്ക് (36)ആണ് കടിയേറ്റത്. ശംഖ് വരയന്‍ ഇനത്തില്‍പെട്ട പാമ്പാണ് കടിച്ചത്.

പാമ്പിനെ വീടിന്റെ ബാത്ത്‌റൂമില്‍ കണ്ടെത്തി. കടിയേറ്റ അടയാളം കണ്ടതിനെ തുടര്‍ന്ന് അഞ്ജലിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ആയിരുന്നു.യുവതി അപകടനില തരണം ചെയ്തിട്ടുണ്ടെന്നു വീട്ടുകാര്‍ അറിയിച്ചു.

അഞ്ജലിയെ കൂടാതെ പൂനൂര്‍ സ്വദേശി മുഹമ്മദ് അന്‍സാര്‍(22) നും പാമ്പുകടിയേറ്റു. ഇവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അന്‍സാറിന് പാമ്പ് കടിയേറ്റത്. കിടക്കയില്‍ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റത് തിരിച്ചറിഞ്ഞത്. ഇയാളും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം സംസ്ഥാന്ത് രണ്ട് പേര്‍ പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ഇടുക്കി കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷി(75), കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവത്ത് വീട്ടില്‍ നബീസ (70) എന്നിവരാണ് മരിച്ചത്.

അതിനിടെ കോഴിക്കോട് കുറ്റ്യാടിയില്‍ വീടിനുള്ളില്‍ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മല്‍ രമേശിന്റെ വീട്ടിലാണ് ഈ നടുക്കുന്ന സംഭവം. അതീവ വിഷമുള്ള വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളില്‍ നിന്നായി പിടികൂടിയത്. കുട്ടികള്‍ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വീട്ടുകാര്‍ കുട്ടികളെ മാറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. തുടര്‍ന്ന് വീട്ടില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മുറികളിലും പാമ്പുകള്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ തണുപ്പ് തേടി പാമ്പുകള്‍ വീടിനുള്ളിലേക്ക് കയറുന്നത് പതിവാകുകയാണ്. രാത്രികാലങ്ങളില്‍ നിലത്ത് കിടന്നുറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!