തിക്കോടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് അതിഥി തൊഴിലാളി മരിച്ചു

കൊയിലാണ്ടി: തിക്കോടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് അതിഥി തൊഴിലാളി മരിച്ചു. ബിഹാര്‍ അരാരിയ ജില്ലയിലെ ധര്‍മജബഹറ ബട്ടാബറി സ്വദേശി മജാറുള്‍ ഹഖ് (33) ആണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. തൃക്കോട്ടൂര്‍ വെസ്റ്റ് ഗവ. എല്‍പി സ്‌കൂളിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ഒന്നാം നിലയിലെ ലിന്റല്‍ വാര്‍ക്കുന്നതിനിടെ കാല്‍ തെറ്റി താഴേക്ക് വീഴുകയായിരുന്നു.

അപകടം നടന്ന ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ഇദ്ദേഹത്തെ നന്തി സഹാനി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പയ്യോളി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ജന്മനാടായ ബിഹാറിലേക്ക് കൊണ്ടുപോകും.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!