എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണനെ അനുഗ്രഹിക്കാൻ നാഗസന്യാസിമാരും അഘോരിസന്യാസിയും എത്തി.

കൊയിലാണ്ടി: എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണനെ അനുഗ്രഹിക്കാൻ ഉത്തർപ്രദേശിലെ ജുന അഗാഡയിൽ നിന്നും നാഗസന്യാസിമാരും അഘോരിസന്യാസിയും എൻ ഡി എ ഓഫീസിലെത്തി. ഇന്നു രാവിലെയാണ് സന്യാസികൾ എത്തിയത്.

കന്യാകുമാരിയിലെക്കുള്ളയാത്ര മദ്ധ്യേ വഴിയിൽ എൻ ഡി എ ഓഫീസ് കണ്ടപ്പോൾ അവിടെ ഇറങ്ങി ഓഫീസിലെത്തുകയായിരുന്നു.

തിരഞ്ഞെടുപ്പുകമ്മിറ്റി കൺവീനർ വായനാ രിവിനോദ്, അതുൽ പെരുവട്ടൂർ അഡ്വ: വി. സത്യൻ തുടങ്ങിയവരടക്കമുള്ള നേതാക്കൾ സ്വീകരിച്ചു.

തുടർന്ന് വായനാരിവിനോദിന്റെ വസതിയിലെത്തി ചച് പ്രഫുൽ കൃഷ്ണനെ അവിടെ വെച്ച് അനുഗ്രഹിക്കുകയായിരുന്നു. ഒരു മണിക്കൂർ വിശ്രമിച്ച ശേഷം വീണ്ടും യാത്ര തുടർന്നു

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!