കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവം ചെറിയ വിളക്ക് നാളെ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ഉല്‍സവലഹരിയില്‍ ക്ഷേത്രകാളിയാട്ട മഹോല്‍സവത്തിന്റെ പ്രധാനമായ ചെറിയ വിളക്ക് നാളെ . രാവിലെ നടക്കുന്ന കാഴ്ചശീവേലിക്ക് നീലേശ്വരം നന്ദകുമാര്‍ മേളപ്രമാണിയാവും, തുടര്‍ന്ന് വണ്ണാന്റെ അവകാശവരവ് ക്ഷേത്രത്തിലെത്തും കോമത്ത് പോക്ക് ക്ഷേത്രത്തിലെ പ്രധാന കോമരം ഉല്‍സവത്തിന് ക്ഷണിക്കാനായി കോമത്ത് തറവാട്ടിലെക്ക് പോകുന്ന ചടങ്ങ്.
രാവിലെ 10.30 ന് സംഗീതാര്‍ച്ചന വൈകീട്ട് 4 മണി പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലി, പഴുവില്‍ രഘു മാരാര്‍ മേളപ്രമാണിയാവും. ശുകപുരം ദിലീപ്. ശുകപുരം രജ്ഞിത്ത് ഒരുക്കുന്ന ഇരട്ട തായമ്പക. രാത്രി. 7.30 ന് രമ്യാ നമ്പീശന്റെ നേതൃത്വത്തിലുള്ള മ്യൂസിക് ബാന്റ്
2-4-26ന് വലിയവിളക്ക് രാവിലെ കാഴ്ചശീവേലി കലാനിലയം ഉദയന്‍ നമ്പൂതിരി മേളപ്രമാണിയാവും, മന്ദമംഗലത്തു നിന്നും ഇളനീര്‍ കുലവരവ്., വസൂരിമാലവരവും ക്ഷേത്രത്തില്‍ എത്തിച്ചേരും
വൈകീട്ട് മൂന്നു മണി മുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇളനീര്‍ക്കുല വരവുകള്‍, തണ്ടാന്റെ അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുടവരവ്, തിരുവായുധം വരവും, മറ്റ് അവകാശവരവുകള്‍ ക്ഷേത്രത്തിലെത്തുമ്പോഴെക്കും ക്ഷേത്രം ഭക്തജന സാഗരമാവും, വൈകീട്ട് കാഴ്ചശീവേലിക്ക് ശുകപുരം ദിലീപ് മേളപ്രമാണിയാവും, രാത്രി 7 മണിക്ക് ഇന്‍സ്ട്രുമെന്റെ ലൈവ് ഉണ്ടായിരിക്കും
രാത്രി. 11 മണിക്ക് സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം ഗജവീരന്‍മാരുടെ അകമ്പടിയോടെ എഴുന്നള്ളിക്കും.വാദ്യ വിശാരതന്‍മാരായ കല്ലൂര്‍ ജയന്‍ , ശുകപുരം രഞ്ജിത്ത്. പനമണ്ണ മനോഹരന്‍, വിനയന്‍ കൊയിലാണ്ടി, നിഖില്‍ കൊളപ്പുറത്ത്, മാരായമംഗലം രാജീവ്, ശ്രീകൃഷ്ണപുരം വിജയന്‍ , കലാമണ്ഡലം രതീഷ് , തുടങ്ങി 150 ല്‍പ്പരം വാദ്യകലാകാരന്‍മാര്‍ അണിനിരക്കുന്ന രണ്ട് പന്തി മേളത്തോടെ പുറത്തെഴുന്നള്ളിക്കുക. ഒന്നാം പന്തി ഡോ.ശുകപുരം ദിലീപ് മേളപ്രമാണിയാവും, രണ്ടാം പന്തിയില്‍ കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ മാരാരുടെ മേളപ്രമാണത്തില്‍ വാദ്യ വിസ്മയം തീര്‍ക്കും ക്ഷേത്ര പ്രദക്ഷിണത്തിനു ശേഷം പുലര്‍ച്ചെ ഭക്തിനിര്‍ഭരമായി വാളകം കൂടും









