ജനപക്ഷ പ്രകടനപത്രിക ജനാധിപത്യത്തിലെ പുതിയ മാതൃക – കല്പറ്റ നാരായണൻ

കൊയിലാണ്ടി: സമൂഹത്തിലെ നാനാ തുറകളിൽപ്പെട്ടവരുടെ നിർദ്ദേശം ക്രോഡീകരിച്ച് ജനപക്ഷ പ്രകടനപത്രികക്ക് രൂപം കൊടുക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്താനു തകുന്ന മാതൃകയാണെന്നും കൊയിലാണ്ടിക്ക് മാത്രമായി ഒരു പ്രകടനപത്രിക എന്ന ആശയം അനുകരണീയമാണെന്നും കല്പറ്റ നാരായണൻ മാസ്റ്റർ പ്രസ്താവിച്ചു.

കൊയിലാണ്ടി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺ കുമാറിന്റെ പ്രകടനപത്രിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി യു. എ. കാദർ മെമ്മോറിയൽ പാർക്കിൽ നടന്ന പ്രകാശന ചടങ്ങിൽ കൺവീനർ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ചു.

അഡ്വ. കെ. പ്രവീൺ കുമാർ, ഹനീഫ തിക്കോടി, മഠത്തിൽ അബ്ദുറഹിമാൻ, രാജേഷ് കീഴരിയൂർ മുരളി തോറോത്ത്, വി. പി. ഇബ്രാഹിം കുട്ടി, രത്നവല്ലി ടീച്ചർ, ശ്രീജ റാണി, യു. വി. ബാബുരാജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!