ദേശീയപാതയില്‍ മൂടാടി നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം

കൊയിലാണ്ടി: ദേശീയപാതയില്‍ മൂടാടി തെരു ഗണപതി ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം. കാസര്‍ഗോഡ് നിന്ന് കൊയിലാണ്ടിയിലേക്ക് മാര്‍ബിള്‍ കയറ്റി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്.
മൂടാടി തെരു ഗണപതി ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ലോറി ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. റോഡിലേക്ക് മറിഞ്ഞു വീണ മാര്‍ബിളും ടൈല്‍സുമെല്ലാം നീക്കി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഭാഗീകമായി ഗതാഗതം തടസപ്പെട്ടു.









