കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. രാവിലെ ഏഴ് മണിയോടെ ഭക്തരുടെ സാന്നിധ്യത്തില്‍ കൊടിയേറ്റ ചടങ്ങ് നടന്നത്, രാവിലെ 10.30ന് ശിവഗംഗ നാഗരാജ് അവതരിപ്പിക്കുന്ന സോപാന സംഗീതമുണ്ടാകും. കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍നിന്ന് ആദ്യ അവകാശവരവ് ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് കുന്ന്യോറമല ഭഗവതിക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള വരവുകളും ക്ഷേത്രത്തിലെത്തും.

1.30 ന് ഉച്ചപൂജയും വൈകീട്ട് വെള്ളിത്തുരുത്തി ഉണ്ണി നായരുടെ മേളപ്രമാണത്തില്‍ കാഴ്ചശീവേലിയുമുണ്ടാകും. തുടര്‍ന്ന് ദീപാരാധനയ്ക്ക് ശേഷം കരിമരുന്ന് പ്രയോഗമുണ്ടാകും. രാത്രി 7.30ന് ബ്രഹ്‌മഭജന്‍സിന്റെ കലാപരിപാടികളുണ്ടാകും.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!