സർവീസിൽ നിന്ന് വിരമിക്കുന്ന 25 അധ്യാപകർക്ക് കെഎസ്ടി കൊയിലാണ്ടി സബ്ജില്ല സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി

കൊയിലാണ്ടി: സർവീസിൽ നിന്ന് വിരമിക്കുന്ന 25 അധ്യാപകർക്ക് കെഎസ്ടി കൊയിലാണ്ടി സബ്ജില്ല സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.കോതമംഗലം ജി എൽ പി സ്കൂളിൽ വച്ച് നടത്തിയ – യാനം26 – -പരിപാടി നഗര സഭ അധ്യക്ഷൻ യു. കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സബ്ജില്ല പ്രസിഡണ്ട് പി. പവിന ആധ്യക്ഷം വഹിച്ചു. സെക്രട്ടറി ആർ. എം. രാജൻ മുഖ്യഭാഷണം നടത്തി.

2002 ലെയും 2012 ലെയും സമരാനുഭവങ്ങളുടെ നടുക്കുന്ന ഓർമ്മകൾ വിരമിച്ചവർ പങ്കുവെച്ചു. കഴിഞ്ഞ 10 വർഷങ്ങളിലായി പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടായ വിസ്മയകാരമായ പുരോഗതിയിൽ സംഘടനയോടൊപ്പം തങ്ങളുടെതായ പങ്കുവയ്ക്കാൻ കഴിഞ്ഞതിലുള്ള ആത്മഭിമാനവും വിരമിക്കുന്നവർ വ്യക്തമാക്കി. അധ്യാപകർക്കായി നടത്തിയ ചെറുകഥ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.

ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഉണ്ണി കൃഷ്ണൻ, ഡി. കെ. ബിജു അഭിവാദ്യം അർപ്പിച്ചു. സബ് ജില്ല സെക്രട്ടറി ഗണേഷ് കക്കഞ്ചേരി സ്വാഗതവും വൈസ് പ്രസിഡൻറ് രാജഗോപാൽ നന്ദിയും പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!