അമൃത വിദ്യാലയം കൊയിലാണ്ടി ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടറെ ആദരിച്ചു

അമൃത വിദ്യാലയം കൊയിലാണ്ടി ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടറെ ആദരിച്ചു. പതിറ്റാണ്ടുകളായി കൊയിലാണ്ടിയിൽ സേവനം ചെയ്യുന്ന ശിശു രോഗ വിദഗ്ധൻ ഡോക്ടർ കെ. .ഗോപിനാഥിനെ സ്റ്റുഡൻ്റ്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ ആണ് ആദരിച്ചത്.ആദരവ് ഏറ്റുവാങ്ങിയ അദ്ദേഹം ഡോക്ടേഴ്സ്ഡേ യുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.അമൃത വിദ്യാലയം പ്രിൻസിപ്പൽ നീന സുരേഷ് അധ്യക്ഷം വഹിച്ചു.സ്കൂൾ ലീഡർ അരുന്ധതി ചടങ്ങിൽ സംസാരിച്ചു.അധ്യാപിക മാരായ അനുപമ മോഹൻ,ജിഷ രവിചന്ദ്രൻ, ജയാചന്ദ്രമോഹൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


