വോട്ടിങ് മെഷിന്‍ സൂക്ഷിപ്പുകേന്ദ്രം കലക്ടര്‍ സന്ദര്‍ശിച്ചു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വി വി പാറ്റുകള്‍, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ എന്നിവ സൂക്ഷിച്ച ചാത്തമംഗലത്തെ വെയര്‍ഹൗസ് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് സന്ദര്‍ശിച്ചു. മെഷീനുകളുടെ പ്രാരംഭഘട്ട പരിശോധന പൂര്‍ത്തിയായ ശേഷമാണ് കലക്ടര്‍ ഗോഡൗണ്‍ സന്ദര്‍ശിച്ച് മെഷീനുകളുടെ ക്രമീകരണവും സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തിയത്.

ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയ മെഷീനുകള്‍ മാര്‍ച്ച് 21 മുതല്‍ മണ്ഡല അടിസ്ഥാനത്തില്‍ വേര്‍തിരിക്കാനും മാര്‍ച്ച് 25ന് റിട്ടേണിങ് ഓഫീസറുടെ സാന്നിധ്യത്തില്‍ മണ്ഡലത്തില്‍ ക്രമീകരിച്ച വെയര്‍ഹൗസിലേക്ക് മാറ്റുന്നതിനുമുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.

അസിസ്റ്റന്റ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ കെ എസ് സുബിന്‍, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!