കൊയിലാണ്ടിയില്‍ വാഹനാപകടം മൂന്ന് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടു

കൊയിലാണ്ടിയില്‍ വാഹനാപകടം മൂന്ന് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടു. ഉള്ള്യോരി മലബാര്‍ മെഡിക്കല്‍ കോളേജിലെ എം ബി ബി എസ് വിദ്യാര്‍ത്ഥികളാണ് കുറുവങ്ങാടില്‍ ഇലട്രിക് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഓടയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. മലബാര്‍ മെഡിക്കല്‍ കോളേജിലെ അഭിയാന്, അഭിനവ്, നന്ദകിഷോര്‍ എന്നിവരാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പുലര്‍ച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. സമീപത്തെ കടയിലുള്ളവരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂവരും സംഭവസ്ഥലത്തു തന്നെ മരിച്ചതായി കൊയിലാണ്ടി പോലീസ് പറഞ്ഞു. സ്ഥലത്തെ സിസിടിവി ദൃശങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തി വരികയാണ് പോലീസ്.









