കൊയിലാണ്ടിയില്‍ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി: വിദ്യാര്‍ഥികളില്‍ ശുചിത്വ-മാലിന്യ പരിപാലന ബോധവത്കരണത്തിനായി നടപ്പാക്കുന്ന എക്കോസെന്‍സ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയില്‍ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 12 സ്‌കൂളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

പഠനോത്സവത്തിന്റെ ഭാഗമായി പുനരുപയോഗ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചു. ശുചിത്വ -മാലിന്യ പരിപാലനം മികച്ച രീതിയില്‍ നടത്തുന്ന സ്‌കൂളുകളില്‍ കാവുംവട്ടം എം.യു.പി, ഫിഷറീസ് ഗവ. ടെക്കനിക്കല്‍ ഹൈസ്‌കൂള്‍, പന്തലായനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എക്കോ സെന്‍സ് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.

പഠനോത്സവം നഗരസഭ ചെയര്‍പേഴ്സണ്‍ യു കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ എം നജീബ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ എ പി സുധീഷ്, എം ദൃശ്യ, കൗണ്‍സിലര്‍മാരായ ശ്രീജാ റാണി, കെ വി സുരേഷ്, സി കെ ജയദേവന്‍, ലൈജു ടീച്ചര്‍, സി.സി.എം കെ സി രാജീവന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി സുനില്‍കുമാര്‍, ജെ.എച്ച്.ഐ ലിജോയ് ലൂയിസ് എന്നിവര്‍ സംസാരിച്ചു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!