‘ആര്‍പ്പോ 2026’ന് തുടക്കമായി

വനിത-ശിശു വികസന വകുപ്പിന് കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കില്‍ ‘ആര്‍പ്പോ 2026’ പരിപാടിക്ക് തുടക്കമായി. വനിത-ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ സബീന ബീഗം ഉദ്ഘാടനം നിര്‍വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ ഓണ്‍ലൈനായി ആശംസ അര്‍പ്പിച്ചു. ജെന്‍ഡര്‍ പാര്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പ്രേമന് തറവട്ടത്ത് അധ്യക്ഷനായി. സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസര്‍ അഞ്ജു മോഹന്‍, ജെന്‍ഡര്‍ പാര്‍ക്ക് റിസോഴ്സ് പേഴ്സണ്‍ ഡോ. കെ ദിവ്യ, യു എന്‍ വിമന്‍ സ്റ്റേറ്റ് കോഓഡിനേറ്റര്‍ ഡോ. പീജ രാജന്, റീജ്യണല്‍ ചലച്ചിത്ര അക്കാദമി കോഓഡിനേറ്റര്‍ നവീന സുഭാഷ്, ലൈബ്രേറിയന്‍ ജെ അനിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി ജെന്‍ഡര്‍ പ്രമേയമായി സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തില്‍ ഞാന്‍ രേവതി, ഫെമിനിച്ചി ഫാത്തിമ, ബി 32 മുതല്‍ 44 വരെ എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. വരും ദിവസങ്ങളില്‍ ജെന്‍ഡര്‍ പ്രമേയമായ ചലച്ചിത്രോത്സവം, ഓപണ്‍ ഫോറം, പാനല്‍ ചര്‍ച്ചകള്‍, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ഫെബ്രുവരി 28 വരെ നടക്കുന്ന പരിപാടി യു എന്‍ വുമന്‍, കേരള ചലച്ചിത്ര അക്കാദമി, പി കെ റോസി ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.









