ചങ്ങരോത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണോദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

ചങ്ങരോത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ടി പി രാമകൃഷ്ണന്‍ എം. എല്‍. എ അധ്യക്ഷനായി.

50 ലക്ഷം രൂപ ചെലവിട്ടാണ് ആധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍, വൈസ് പ്രസിഡന്റ് എസ് സുനന്ദ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു. അനിത, ബ്ലോക്ക് അംഗം കെ കെ സുവര്‍ണ, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ എം ഇസ്മായില്‍, വാര്‍ഡ് മെമ്പര്‍ ഇ എം അഷ്റഫ്, എ.ഡി.എം സി മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) പി എന്‍ പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!