കൊയിലാണ്ടിയില്‍ ഹിന്ദു ഏകതാസമ്മേളനം ഫെബ്രുവരി 28ശനിയാഴ്ച ഉപ്പാലക്കണ്ടി ക്ഷേത്ര മൈതാനത്തില്‍

കൊയിലാണ്ടി : കേരളത്തിലുടനീളം നടന്നുവരുന്ന ഹൈന്ദവ സമ്മേളനങ്ങളുടെ ഭാഗമായി കൊയിലാണ്ടി നഗറിന്റെ ആഭിമുഖ്യത്തില്‍ 2026 ഫെബ്രുവരി 28-ന് ശനിയാഴ്ച വൈകീട്ട് 5 മണിക്ക് കൊയിലാണ്ടി ഉപ്പാലക്കണ്ടി ക്ഷേത്ര മൈതാനത്തില്‍ ഹിന്ദു ഏകതാസമ്മേളനം നടക്കും.

വിവിധയിനം കലാപരിപാടികളോടെയും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയും നടക്കുന്ന ഏകത സമ്മേളനത്തില്‍ പി. എന്‍. ഈശ്വരന്‍(ഇരിങ്ങാലക്കുട) മുഖ്യ പ്രഭാഷണവും കൊയിലാണ്ടി അമൃതാനന്ദമയി മഠം മഠാധിപതി പൂജനീയ സുമേധാ മൃത ചൈതന്യ അനുഗ്രഹ പ്രഭാഷണവും നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ രതീഷ് വിയൂര്‍ ട്രഷറര്‍ രജീഷ് പന്തലായനി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!