ശക്തന്‍ കുളങ്ങര ക്ഷേത്രോത്സവത്തിന് മാര്‍ച്ച് രണ്ടിന് തുടക്കം

 

കൊയിലാണ്ടി: വിയ്യൂര്‍ പുളിയഞ്ചേരി ശക്തന്‍ കുളങ്ങര ക്ഷേത്രോത്സവം മാര്‍ച്ച് രണ്ട് മുതല്‍ ഏഴുവരെ ആഘോഷിക്കുമെന്ന് ക്ഷേത്രാഭിവൃദ്ധി കമ്മിറ്റി പ്രസിഡന്റ് എം.പി. രാമചന്ദ്രന്‍, സെക്രട്ടറി പി.കെ. ബാബുരാജ്, ട്രഷറര്‍ എം.പി. ജയചന്ദ്രന്‍
എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.

മാര്‍ച്ച് രണ്ടിന് തന്ത്രി ച്യവനപ്പുഴ മുണ്ടാേട്ട് പുളിയപറമ്പ് ഇല്ലത്ത് കുബേരന്‍ സോമയാജിപാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കോടിയേറ്റം, തുടര്‍ന്നു സമൂഹ സദ്യ, വൈകുന്നേരം തോറ്റം, കലാമണ്ഡലം ഗൗതം മാരാരുടെ തായമ്പക, മനു പ്രസാദ് വയനാടിന്റെ നേതൃത്വത്തില്‍ മേളം, നാടകം – യാനം.

മൂന്നിന് വിഷ്ണു കൊരയങ്ങാടിന്റെ തായമ്പക, പോലൂര്‍ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ മേളം, പരദേവത ക്ഷേത്രത്തില്‍ കോമരം കൂടിയ വിളക്ക്.

നാലിന് കോട്ടപ്പുറം കുടവരവ് അരങ്ങോല വരവ് കലാമണ്ഡലം അരുണ്‍ കൃഷ്ണന്‍ മാരാരുടെ തായമ്പക, ത്രിലോക് കളരിപ്പയറ്റ് സംഘത്തിന്റെ കളരിപ്പയറ്റ്, അലോഗ്ദാസ് മേലൂരിന്റെ തായമ്പക, വിയൂര്‍ വിഷ്ണു ക്ഷേത്രത്തിലേക്ക് മുല്ലക്കാന്‍ പാട്ടിഴുന്നള്ളത്ത്, പാണ്ടിമേളം, പരദേവതാ ക്ഷേത്രത്തില്‍ തേങ്ങയറും പാട്ടും.

അഞ്ചിന് മുചുകുന്ന് പത്മനാഭന്റെ ഓട്ടന്‍ തുള്ളല്‍, കണലാടി വരവ്, ചെ റുതായം വിഷ്ണുരാജിന്റെ തായമ്പക, കൈരളി മെഗാ നൈറ്റ്.

ആറിന് പുലര്‍ച്ചെ നെയ്യാട്ടം, ഭജനാമൃതം, ആനയൂട്ട്, കഴകത്ത് വരവ്, ഉച്ച ഗുരുതി, ആഘോഷ വരവുകള്‍, ഭഗവതിത്തിറ, തട്ടാന്‍ കണ്ടി ഭഗവതി ക്ഷേത്രത്തില്‍ നിന്നും തിടമ്പ് വരവ്, ആല്‍ത്തറ വരവ്, പൊതുജന കാഴ്ച വരവ്, തണ്ടാന്‍ വരവ്, താലപ്പൊലി, പരദേവതക്ക് നട്ടത്തിറ, പഠന സഹായ നിധി വിതരണം, ഗ്രാന്‍ഡ് ഇവന്റ് കാലിക്കറ്റിന്റെ മ്യൂസിക്കല്‍ നൈറ്റ് തിറകള്‍, കനലാട്ടം.

മാര്‍ച്ച്ഏഴിന് കാളിയാട്ട പറമ്പില്‍ ഗുരുതി, മലക്കളി, വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തിലേക്ക് ആറാട്ടിന് എഴുന്നള്ളത്ത്, ചൊവ്വല്ലൂര്‍ സുനിലിന്റെ നേതൃത്വത്തില്‍ പാണ്ടിമേളം, സോപാന നൃത്തം, കരിമരുന്ന് പ്രയോഗം എന്നിവയുണ്ടാവും.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!