നന്തി ഇരുപതാം മൈല്‍സില്‍ നടന്ന അപകടത്തില്‍ മരിച്ചത് കോഴിക്കോട് പെരുമണ്ണ സ്വദേശിയായ യുവാവ്

കൊയിലാണ്ടി : നന്തി ഇരുപതാം മൈല്‍സില്‍ നടന്ന അപകടത്തില്‍ മരിച്ചത് കോഴിക്കോട് പെരുമണ്ണ സ്വദേശിയായ യുവാവ്. വള്ളിക്കുന്ന് മക്കാംതാഴത്തെ വീട്ടില്‍ ഹാഫിസ് താജുദ്ദീന്‍ (22) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. യുവാവ് സഞ്ചരിച്ച ബൈക്ക് തെന്നി വീണ ഇയാള്‍ ടോറസ് ലോറിക്കടിയില്‍പ്പെടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യം നന്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

എം.എസ്.എം ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും കെ.എസ്.യു പെരുമണ്ണ മണ്ഡലം പ്രസിഡന്റുമാണ് ഹാഫിസ് താജുദ്ദീന്‍. മയ്യത്ത് നിസ്‌കാരം വ്യാഴാഴ്ച പെരുമണ്ണ സലഫി മസ്ജിദില്‍ നടക്കും. ഖബറടക്കം 2.30ന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടക്കും.

ഉപ്പ: താജുദ്ദീന്‍. മാതാവ്: ഷംസാദബീഗം. സഹോദരങ്ങള്‍: ഹാഫിദ താജുദ്ദീന്‍, ഹാഫില്‍ താജുദ്ദീന്‍.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!