നന്തിയില്‍ കെമിക്കലുമായി വന്ന ലോറിയ്ക്കു മുകളില്‍ മണ്ണ് ഇറക്കുന്നതിനിടയില്‍ ടോറസ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടം

 

കൊയിലാണ്ടി: നന്തിയില്‍ കെമിക്കലുമായി വന്ന ലോറിയ്ക്കു മുകളില്‍ മണ്ണ് ഇറക്കുന്നതിനിടയില്‍ ടോറസ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടം.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് നന്തി – കീഴൂര്‍ റോഡില്‍ അപകടം നടന്നത്.

തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് കെമിക്കലുമായി നന്തിയിലെ ദേശീയപാത നിര്‍മ്മാണ കരാര്‍ പ്രവര്‍ത്തി ഏറ്റെടുത്ത വാഗാഡിന്റെ യാര്‍ഡിലേക്ക് എത്തിക്കുന്നതിനിടയിലാണ്. രണ്ട് വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ പരിക്കില്ലതെ രക്ഷപ്പെട്ടതായും, ദേശീയപാതയുടെ പ്രവര്‍ത്തി നടക്കുന്ന സ്ഥലങ്ങളില്‍ യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പുവരുത്തിയിട്ടില്ലെന്നും ലോറി ഡ്രൈവര്‍ ആസിക് മുഹമ്മദ് പ്രതികരിച്ചു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!