എന്‍ഡോസ്‌കോപ്പി ടെക്നീഷ്യന്‍ നിയമനം

എന്‍ഡോസ്‌കോപ്പി ടെക്നീഷ്യന്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസിന് കീഴില്‍ എന്‍ഡോസ്‌കോപ്പി ടെക്നീഷ്യന്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 16ന് ഉച്ചക്ക് രണ്ടിന് നടക്കും. യോഗ്യത: ഡി.എം.ഇയുടെ ഡിപ്ലോമ ഇന്‍ എന്‍ഡോസ്‌കോപ്പി ടെക്നീഷ്യന്‍ കോഴ്സും ആറ് മാസത്തെ ഇന്റേണ്‍ഷിപ്പും (ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തിലെ അപ്പര്‍ ജി.ഐ സ്‌കോപ്പി, കൊളോണോസ്‌കോപ്പി ആന്‍ഡ് ഇ.ആ.ര്‍സി.പി എന്നിവ അസിസ്റ്റ് ചെയ്ത പ്രവൃത്തി പരിചയം നിര്‍ബന്ധം). അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്.ഡി.എസ് ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2355900.

യുവജന കമീഷന്‍ യൂത്ത് സെമിനാര്‍: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന യുവജന കമീഷന്‍ സംഘടിപ്പിക്കുന്ന നാഷണല്‍ യൂത്ത് സെമിനാറിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന സെമിനാറില്‍ അക്കാദമിക രംഗങ്ങളിലും അക്കാദമികേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫെബ്രുവരി 18നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം. പ്രായപരിധി: 18-40. സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ പ്രബന്ധസംഗ്രഹം ബയോഡേറ്റക്കൊപ്പം നല്‍കണം. അപേക്ഷകള്‍ ksycyouthseminar@gmail.com എന്ന മെയിലിലോ വികാസ് ഭവനിലുള്ള കമീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാം. ഫോണ്‍: 8086987262, 0471-2308630.

പോലീസ് കോണ്‍സ്റ്റബിള്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ്
പോലീസ് വകുപ്പില്‍ (ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ -റെഗുലര്‍ വിങ്) പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍: 583/2024, 212/2024, 342/2024) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ഫെബ്രുവരി 10ന് രാവിലെ 5.30 മുതല്‍ കോഴിക്കോട് ബീച്ച് റോഡിലെ ഭട്ട് റോഡ് ജങ്ഷനിലുള്ള രണ്ട് കേന്ദ്രങ്ങളിലായി നടക്കും. ഭട്ട് റോഡ് മുതല്‍ ഗാന്ധി റോഡ് ജങ്ഷന്‍ വരെയും ഭട്ട് റോഡ് മുതല്‍ പുതിയാപ്പ വരെയും മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ടെസ്റ്റ്. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ് നിര്‍ദിഷ്ട മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, കമീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ അസ്സല്‍ എന്നിവ സഹിതം രാവിലെ 5.30ന് എത്തണം. നിശ്ചിത തീയതിയില്‍ ഹാജരാകാത്തവര്‍ക്ക് വീണ്ടും അവസരം ലഭിക്കില്ലെന്ന് കെ.പി.എസ്.സി മേഖലാ ഓഫീസര്‍ അറിയിച്ചു.

നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ നെറ്റ്‌വര്‍ക്ക് എഞ്ചിനീയറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി മൂന്നിന് രാവിലെ 11ന് നടക്കും. യോഗ്യത: ഐ.ടി, കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ സമാന കോഴ്‌സുകളില്‍ ബിരുദം, ബന്ധപ്പെട്ട മേഖലകളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്.ഡി.എസ് ഓഫീസില്‍ എത്തണം.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് 2023-24, 2024-25 അധ്യയന വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ടി.ടി.സി, ഐ.ടി.ഐ/ഐ.ടി.സി, പ്ലസ്ടു, ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്സുകള്‍, ഡിപ്ലോമ കോഴ്സുകളില്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവരുമായ അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ക്ഷേമനിധി ബോര്‍ഡിന്റെ മേഖലാ ഓഫീസുകളില്‍നിന്ന് സൗജന്യമായി ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍, വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, നിലവില്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവയോടെ ഫെബ്രുവരി മൂന്നിന് വൈകിട്ട് അഞ്ചിന് മുമ്പ് കോഴിക്കോട് മേഖലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ എന്‍ട്രന്‍സ് കമീഷണറുടെ അലോട്ട്‌മെന്റിന്റെ പകര്‍പ്പ് ഹാജരാക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഈ കോഴ്‌സുകള്‍ കേരള സര്‍ക്കാറിന്റെ അംഗീകാരമുള്ളതാണെന്ന് സ്ഥാപന മേധാവി രേഖപ്പെടുത്തണം. ഒരു കോഴ്‌സിന് ഒരു പ്രാവശ്യം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0495-2768094, 9745229580.

കുറ്റ്യാടി ജലസേചന പദ്ധതി: ജലവിതരണം 30ന് ആരംഭിക്കും
കുറ്റ്യാടി ജലസേചന പദ്ധതിയില്‍ വലതുകര കനാലിലെ ജലവിതരണം ജനുവരി 30നും ഇടതുകര കനാലിലേത് ഫെബ്രുവരി ആറിനും ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ അനസ്തറ്റിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യന്‍, സൈക്യാട്രിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തും. യോഗ്യരായവര്‍ ഇന്ന് (ജനുവരി 28) രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ആരോഗ്യ കേരളം ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ www.arogyakeralam.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കൗണ്‍സലര്‍/ഡയറ്റിഷ്യന്‍, അറ്റന്‍ഡര്‍/സാനിറ്ററി അറ്റന്‍ഡര്‍/സപ്പോര്‍ട്ടിങ് സ്റ്റാഫ് തസ്തികകളില്‍ കരാര്‍/ദിവസവേതനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 30ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.arogyakeralam.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.

രേഖകള്‍ സമര്‍പ്പിക്കണം
മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമീഷണറുടെ ഡിവിഷനു കീഴില്‍ ആചാരസ്ഥാനികരുടെയും കോല ധാരികളുടെയും പ്രതിമാസ ധനസഹായം ലഭിക്കുന്നവര്‍ കുടിശ്ശിക ധനസഹായം ലഭിക്കാന്‍ രേഖകള്‍ സമര്‍പ്പിക്കണം. മലബാര്‍ ദേവസ്വം ബോര്‍ഡില്‍നിന്ന് അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തിയ ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് (ഫോട്ടോ ഹാജരാക്കാത്തവര്‍ അതും) എന്നിവയും ആചാരസ്ഥാനികര്‍ ബന്ധപ്പെട്ട ക്ഷേത്ര ഭരണാധികാരികളുടെ/തന്ത്രി/ആചാരപ്പെടല്‍ ചടങ്ങിന് ആചാരപ്പേര് വിളിക്കുന്നവരുടെ സാക്ഷ്യപത്രവും കോലധാരികള്‍, നിലവില്‍ കോലം കെട്ടിയാടുന്ന ക്ഷേത്രങ്ങളിലെ ഭരണാധികാരികളുടെ സാക്ഷ്യപത്രവും സഹിതം ഫെബ്രുവരി അഞ്ചിനകം കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമീഷണറുടെ ഓഫീസില്‍ നേരിട്ടെത്തിക്കണം. ഫോണ്‍: 0495 2374547
കരട് മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കിവരുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന്റെ ഘടകമായ മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയില്‍ മെഡിക്കല്‍/എഞ്ചിനീയറിങ് വിഭാഗത്തിന്റെ 2025-26 വര്‍ഷത്തെ ഗുണഭോക്താക്കളുടെ കരട് മുന്‍ഗണനാ പട്ടിക www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതുസംബന്ധിച്ചോ അനുവദിച്ച തുകകള്‍ സംബന്ധിച്ചോ ആക്ഷേപങ്ങളുണ്ടെങ്കില്‍ രേഖകള്‍ ഇന്ന് (ജനുവരി 28) calicutbcdd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കണം.









