ഫോക് ലോർ അവാർഡ് ജേതാവ് ബാബു കൊളപ്പള്ളിക്ക് നാടിൻറെ ആദരവ് നൽകാനായുള്ള പരിപാടിയുടെ സ്വാഗതസമിതി രൂപീകൃതമായി

കൊയിലാണ്ടി: ഫോക് ലോർ അവാർഡ് ജേതാവ് ബാബു കൊളപ്പള്ളിക്ക് നാടിൻറെ ആദരവ് നൽകാനായുള്ള പരിപാടിയുടെ സ്വാഗതസമിതി രൂപീകൃതമായി.  കൊയിലാണ്ടി നഗരസഭ ചെയർമാൻ യു കെ ചന്ദ്രൻ ചെയർമാനും, അശ്വിനിദേവ് ജനറൽ കൺവീനറും ആയ ഇരുപത്തിനാലംഗ സമിതി രൂപീകരിച്ചു.

അഡ്വ. കെ. ടി.  ശ്രീനിവാസൻ വൈസ് ചെയർമാനും, മധുബാലൻ ജോയിൻ കൺവീനറും ആയ സമിതിയിൽ സത്യനാഥൻ മാടഞ്ചേരി പ്രോഗ്രാം ചെയർമാനും, ബിനീഷ് ചേമഞ്ചേരി ജോയിൻ കൺവീനറും ആണ്. ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി. എം. ബിജു കൺവീനർ. അനീഷ് കെ. ടി.
ജോയിൻ കൺവീനർ ലാലു സി കെ, ആനന്ദൻ. റിസപ്ഷൻ കമ്മിറ്റി ചെയർമാൻ  കെ. ടി. ലക്ഷ്മണൻ കൺവീനർ അജിത എ. പി.

അസ്മ കെ. കെ. പ്രദർശന കമ്മിറ്റി ചെയർമാൻ എസ്. പ്രദീപ്കുമാർ കൺവീനർ ശ്രീകുമാർ. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ യു. ഉണ്ണികൃഷ്ണൻ, കൺവീനർ  ശ്രീദീപ് .കെ

അനുവദന സദസ്സും നാടിൻറെ ആദരവും 2026 ഫെബ്രുവരി 17 തീയതി കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ വച്ച് നടക്കും. പരിപാടിയോടൊപ്പം ബാബു കൊളപ്പള്ളി രചിച്ച നൂലലങ്കാകാരത്തിലെ പ്രഥമ പുസ്തകത്തിൻറെ കവർ പ്രകാശനവും നൂലലങ്കാര കല വിശദമാക്കുന്ന പ്രദർശനവും നടക്കും. ചടങ്ങിൽ കോഡിനേറ്റർ ഡോ. ലാൽ രഞ്ജിത് അധ്യക്ഷത വഹിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!