കള്‍ച്ചറല്‍ ഗിള്‍ഡ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലോക പൈതൃക ദിനാഘോഷം നടത്തി

കൊയിലാണ്ടി: കള്‍ച്ചറല്‍ ഗിള്‍ഡ് ഇന്റര്‍ നാഷണല്‍ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ ലോക പൈതൃക ദിനമായ ഏപ്രില്‍ 18 ന് കൊയിലാണ്ടി സംസ്‌കാരിക നിലയത്തില്‍ വെച്ച് പൈതൃക ദിനാഘോഷം നടത്തി നഗരസഭ ചെയര്‍പേഴ്‌സണ്‍ യു. കെ. ചന്ദ്രന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വേഹിച്ചു.
കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ പുരാവസ്തു ശേഖരകനുമായ
ബാബു കൊളപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. യുദ്ധങ്ങള്‍ പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ സാംസ്‌കാരിക സ്മാരകങ്ങളും ജനങ്ങളുടെ ജീവിത പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് 2026ലെ പൈതൃക ദിന സന്ദേശം.
മധു ബാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ. ലാല്‍ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സഫീല പുനത്തില്‍ ആശംസയും ബാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.









