പുതു വെളിച്ചം പുതു ചരിത്രം, മുസ്ലിം ലീഗ് കമ്മിറ്റി പുതിയ ലൈറ്റുകള്‍ സ്ഥാപിച്ചു

കൊയിലാണ്ടി: സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങളുടെയും സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങളുടെയും ജന്മ കര്‍മ്മ പഥമായ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ 41ാം വാര്‍ഡില്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി 41 പുതിയ ലൈറ്റുകള്‍ സ്ഥാപിച്ചു. 60 ലൈറ്റുകളാണ് ലക്ഷ്യമിടുന്നത്. നഗരസഭ സ്ട്രീറ്റ് ലൈറ്റുകള്‍ റിപ്പയര്‍ ചെയ്യുന്നത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തത് കാരണം രാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും അതിരാവിലെ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതിനൊരു പരിഹാരമായി സോളാര്‍ ലൈറ്റുകളോടൊപ്പം വീട്ടുകാരുടെ സഹായത്തോടു കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
തെരുവ് നായശ്യവും ഇഴ ജന്തുക്കളുടെ ആക്രമണം ഉണ്ടാവുന്ന സാഹചര്യത്തിലാണ് ഈ പദ്ധതി ഗുണകരമാവുന്നത് സംസ്ഥാന മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി അംഗം സയ്യിദ് ഹുസൈന് ബാഫഖി തങ്ങളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വാര്‍ഡിലെ പച്ചപട ലൈറ്റുകള്‍ സ്ഥാപിക്കുന്ന ചുമതല നിര്‍വഹിച്ച.
പുതിയ ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കൊയിലാണ്ടി മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അസീസ് മാസ്റ്റര്‍ നിര്‍വഹിച്ചു. മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് ഇന്‍ ചാര്‍ജ് ടി അഷറഫ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ആയിഷ ജാസ്മിന്, ജസ്ലു വി എം എന്നിവരോടൊപ്പം
സാലിഹ് ബാത്ത, സയ്യിദ് ഫസല്‍ ബാഫഖി, ബഷീര്‍ അമേത്ത്, മുഹമ്മദ് സയ്യിദ്, ഹാമിദ് ഹൈദ്രോസ്, സീനത്ത് സര്‍ഗം, നൂറു റഷീദ്, ഫാസില്‍ സഫാത്ത്, ഹസീബ് സര്‍ഗം, ഹാഫിസ് സര്‍ഗം,
എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് അന്‍വര്‍ മുനഫര്‍ തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കുഞ്ഞഹമ്മദ് പൂന്തേന്‍ സ്വാഗതവും ബഷീര്‍ സര്‍ഗം നന്ദിയും രേഖപ്പെടുത്തി.









