ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തി നടന്നുവരുന്ന വിവിധ സ്ഥലങ്ങളില്‍ ഷാഫി പറമ്പില്‍ എം പി സന്ദര്‍ശിച്ചു


കൊയിലാണ്ടി: നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥരോടൊപ്പം ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തി നടന്നുവരുന്ന വിവിധ സ്ഥലങ്ങളില്‍ഷാഫി പറമ്പില്‍ എം പി സന്ദര്‍ശിച്ചു
ചെങ്ങോട്ടുകാവിലും, കൊയിലാണ്ടിയിലും, തിക്കോടിയിലും പയ്യോളി – ഇരിങ്ങല്‍ എന്നിവിടങ്ങളില്‍ അടിപാത നിര്‍മ്മാണം, സര്‍വ്വീസ് റോഡിലെ പ്രായസങ്ങള്‍ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ഉണ്ടായ അപാതകള്‍ വിഷയം പരിശോധിക്കാനും ചില സ്ഥലങ്ങളിലെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അനുമതികള്‍ വാങ്ങണമെന്നും പ്രൊസലുകള്‍ തായ്യറാക്കാനും ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കാനുമാണ് എത്തിയതെന്ന് എം പി പറഞ്ഞു.
ദേശീയപാതയില്‍ നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ മണമ്മല്‍ അടിപ്പാത വേണം എന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ എം പി യെ സമീപിച്ചിരുന്നു തുടര്‍ന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ക്കൊപ്പം ആണ് സ്ഥലത്തെത്തിയത് കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍മാരും പ്രദേശവാസികളും സ്ഥലത്തെത്തി ബുദ്ധിമുട്ടുകള്‍ എം പി ക്കു മുന്നില്‍ അറിയിച്ചു.







