വാട്ടര്‍ പ്യൂരിഫയര്‍ സമ്മാനിച്ച് കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി ഖത്തര്‍ ചാപ്റ്റര്‍


കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ല കലോത്സവനഗരിയിൽ വെച്ച് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് വേണ്ടി വാട്ടർ പ്യൂരിഫയർ സമ്മാനിച്ച് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ഖത്തർ ചാപ്റ്റർ. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ഫൈസൽ മൂസ ( ചെയർമാൻ ഖത്തർ ചാപ്റ്റർ ) ശിഹാബുദ്ദീൻ ( ഗ്ലോബൽ ചെയർമാൻ) എന്നിവർ സ്കൂൾ പ്രിൻസിപ്പൽ എൻ. വി. പ്രദീപ്കുമാർ, ഷജിത ടി, എന്നിവരെ ഏൽപ്പിച്ചു.
ചടങ്ങിൽ എ. അസീസ്, എ. സജീവ് കുമാർ ( പി ടി എ പ്രസിഡണ്ട് ) അസ്മ ( മദർ പി ടി എ പ്രസിഡണ്ട്) മുസ്തഫ എം വി, റഷീദ് മൂടാടി, ആയിഷ, സഹീർ ഗാലക്സി, ഇസ്മയിൽ നക്ഷത്ര, റിയാസ് അബൂബക്കർ, നവീന എം ( സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.









