കാണികളില്‍ ആവേശമായി ഹയര്‍സെക്കണ്ടെറി നാടകങ്ങള്‍

 

 

കൊയിലാണ്ടി: 64-മത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കാണികളില്‍ ആവേശമായി ഹയര്‍സെക്കണ്ടെറി നാടകങ്ങള്‍. പതിനഞ്ച് നാടകങ്ങളായിരുന്നു മത്സത്തിനുണ്ടായിരുന്നത്. എല്ലാംതന്നെ ഒന്നിനോടൊന്ന് മികച്ചതും. മിക്ക നാടകങ്ങളും പുതിയ കാലം നേരിടുന്ന തീഷ്ണമായ വിഷയങ്ങളാണ് അവതരിപ്പിച്ചത്.

കോക്കല്ലൂര്‍ ഗവണ്‍മെന്റ് എച്ച്എസ്എസിന്റെ കുരിശ് എന്ന നാടകം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്ക് യോഗ്യത നേടി. മനോജ് നാരായണന്‍ സംവിധാനം ചെയ്ത ഈ നാടകത്തിലെ വൈഷ്ണവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
ജിനോ ജോസഫ് സംവിധാനം ചെയ്ത മേമുണ്ട ഹയര്‍സെക്കണ്ടറിയുടെ പേരില്ലാത്ത നാടകവും ശ്രദ്ധേയമായി. ഇതില്‍ തെയ്യക്കാരനായി വേഷമിട്ട വിഎസ് വിജയ് മികച്ച നടനായി.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!