ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം


ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
കേന്ദ്ര ഡിഫന്‍സ് പെന്‍ഷന്‍ ഉപഭോക്താക്കള്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പെന്‍ഷന്‍സ് ആന്‍ഡ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ മുഖേന നവംബര്‍ 30 വരെ നടത്തുന്ന ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് കാമ്പയിനിലൂടെയും പോസ്റ്റ് ഓഫീസ്, കോമണ്‍ സര്‍വീസ് സെന്റര്‍ തുടങ്ങിയവയിലൂടെയും സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു
ബേപ്പൂര്‍ തുറമുഖം ചാനലിലെ ചാനല്‍ മാര്‍ക്കിങ് ബോയ പുനഃസ്ഥാപിക്കുന്നതിനായി സപ്ലൈയിങ് ചെയിന്‍, കെന്റര്‍ ഷാക്ക്ള്‍, ഡി-ഷാക്ക്ള്‍, സ്വിവല്‍ അസംബ്ലി ആന്‍ഡ് ആര്‍.സി.സി സിങ്കര്‍ എന്നിവക്ക് ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ 18ന് ഉച്ചക്ക് ഒരുമണി വരെ സ്വീകരിക്കും. ഫോണ്‍: 0495 2414863.

ഇന്റര്‍വ്യൂ മാറ്റി
കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ നവംബര്‍ 12ന് നടത്താനിരുന്ന ക്ലീനിങ് സ്റ്റാഫ്, 14ന് നടത്താനിരുന്ന ഇ- ഹെല്‍ത്ത് ടെക്‌നിക്കല്‍ സ്റ്റാഫ് എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിനുള്ള ഇന്റര്‍വ്യൂ തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പൂർവ്വവിദ്യാർത്ഥി സംഗമം
ARBTM ഗവ കോളേജ് ഫിസിക്സ് വിഭാഗം പൂർവ്വവിദ്യാർത്ഥി സംഗമം 2025 നവംബർ 15 ന് വൈകീട്ട് 7.30 മണിക്ക് ഓൺലൈനായി ചേരുന്നു. സംഗമം കോളേജ് പ്രിൻസിപ്പൽ ഡോ. സി വി ഷാജി ഉദ്ഘാടനം ചെയ്യും. സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ പൂർവ്വ വിദ്യാർത്ഥികളും കോളേജ് വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുകയും, താഴെ കൊടുത്തിരിക്കുന്ന മീറ്റിംഗ് ലിങ്കിൽ ജോയിൻ ചെയ്യേണ്ടതുമാണ്.
Meeting platform: Google meet:https://meet.google.com/wro-tiyo-imd






