ഹനുമാൻ കുനിനഗൾ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:  പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണികഴിപ്പിച്ച ഹനുമാൻ കുനിനഗൾ കുടിവെള്ള പദ്ധതി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രജനി അദ്ധ്യക്ഷത വഹിച്ചു

ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ അഭിനീഷ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനിത എൻ എം മെമ്പർമാരായ എ.കെ ശാന്ത,എം കെ നിഷ , വി പി അശോകൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആനപ്പൊയിൽ ഗംഗാധരൻ, ശ്രീകുമാർ, ഇ രാജൻ മാസ്റ്റർ സ്ഥലം സംഭാവന ചെയ്ത ഷരീഫ് കോഴിപ്പുറത്ത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് മെമ്പർ ടി എം രജില സ്വഗതവം എച്ച് കെ പ്രദീപൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!