ആരോഗ്യ മേഖലയില്‍ നടപ്പാക്കിയത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ -മന്ത്രി വീണ ജോര്‍ജ്

 

 

കോഴിക്കോട്: സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് നാലര വര്‍ഷം കൊണ്ട് ആരോഗ്യ മേഖലയില്‍ സാധ്യമാക്കിയതെന്ന് ആരോഗ്യ, വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് സിദ്ധ ഡിസ്‌പെന്‍സറി ആന്‍ഡ് ജീവിതശൈലി രോഗ ക്ലിനിക്ക് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 250 ആയുഷ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.എ.ബി.എച്ച് ലഭ്യമാക്കാനായി. ആയുഷ് രംഗത്ത് ഏറ്റവുമധികം വികസനം നടന്ന കാലഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു. വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷനായി.

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ കേരളത്തിലെ ആദ്യ സിദ്ധ-ജീവിതശൈലി രോഗ ക്ലിനിക്കാണ് കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പാവണ്ടൂരില്‍ ആരംഭിച്ചത്. ചടങ്ങില്‍ ആയുഷ് മിഷന്‍ പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. എന്‍ മീനാക്ഷി പദ്ധതി വിശദീകരിച്ചു. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി, വൈസ് പ്രസിഡന്റ് കെ നിഷ, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി പി അബ്ദുല്‍ ഗഫൂര്‍, വാര്‍ഡ് മെമ്പര്‍മാരായ എന്‍ സിജി പരപ്പില്‍, എം കെ സോയ, സെക്രട്ടറി കെ ഹരിഹരന്‍, ഡോ. കെ ടി ആതിര രൂപ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ഡിസ്‌പെന്‍സറിയില്‍ സൗജന്യ സിദ്ധ മെഡിക്കല്‍ ക്യാമ്പും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!