വിജയികള്‍ക്കുള്ള അനുമോദനവും കെട്ടിടങ്ങളുടെയും കമ്പ്യൂട്ടര്‍ ലാബിന്റെയും ഉദ്ഘാടനവും ഒക്ടോബര്‍27 തിങ്കളാഴ്ച

 

 

കൊയിലാണ്ടി: കോതമംഗലം ഗവ: എല്‍.പി സ്‌കൂളില്‍ 48 വിദ്യാര്‍ഥികള്‍ എല്‍എസ്എസ് നേടിയതിന്റെ അനുമോദനം ഒക്ടോബര്‍ 27 തിങ്കളാഴ്ച സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട്, ഹെഡ്മാസ്റ്റര്‍ പ്രമോദ് കുമാര്‍, പി.ടി.എ പ്രസിഡണ്ട് എ.കെ. സുരേഷ് ബാബു, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ രമ്യ.വി.പി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥികളില്‍ പ്രമുഖനായ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ സ്മരണയ്ക്കായി സമര്‍പ്പിച്ച പൈതൃക കെട്ടിടത്തിന്റെയും നവീകരിച്ച സ്റ്റേജിന്റേയും പന്തലിന്റേയും വിപുലീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റേയും ഉദ്ഘാടനം ഇതോടൊപ്പം നടക്കും.

കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍, വിദ്യാഭ്യാസസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഇ.കെ. അജിത്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ഷിജു , ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ പ്രജില .സി , വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.എ. ഇന്ദിര, കൗണ്‍സിലര്‍മാരായദൃശ്യ. എം , ശ്രീ വി.പി. ഇബ്രാഹിം കുട്ടി, കോഴിക്കോട് സര്‍വകലാശാല ഡിന്റിക്കേറ്റ് അംഗം ലിജീഷ് എല്‍.ജി., കൊയിലാണ്ടി എ.ഇ.ഒ മഞ്ജു. എം.കെ, പന്തലായനി ബി.പി.സി. മധുസൂദനന്‍ .എം., ശ്രീ. ടി.കെ. ചന്ദ്രന്‍, മുരളി തോറോത്ത്, വിനോദ് വായനാരി, അഡ്വ.സുനില്‍ മോഹന്‍ , അഡ്വ.രാധാകൃഷ്ണന്‍, സത്യചന്ദ്രന്‍ .സി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാകും.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!